ഭർത്താവിന് വേണ്ട ആവശ്യം തുറന്നു പറഞ്ഞു സീരിയൽ താരം സുചിത്ര… ആരെങ്കിലും തയ്യാറാണോ എന്ന് അവതാരിക!
കൊച്ചി:മഴവിൽ മനോരമയിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് പരിപാടിയായ ഒന്നും ഒന്നും മൂന്ന് നാലാം സീസണിലെ 14ആം എപ്പിസോഡിൽ അതിഥി ആയി എത്തിയത് സുചിത്രയും ധന്യ മേരി വർഗീസുമായിരുന്നു.ഗെയിമുകളും വിശേഷങ്ങളും കളിചിരികളും ഒക്കെ ചേർന്ന് രസകരമായ എപ്പിസോഡായിരുന്നു അത്.
അന്ന് താരം തന്റെ വിവാഹ സങ്കല്പത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വേദിയിൽ വെച്ച് താരം മനസ്സുതുറന്നു ‘ചറപറ പറപറ’ എന്ന റൗണ്ടിലാണ് വിവാഹ സങ്കല്പത്തിൽ വേണ്ട മൂന്നു ഗുണങ്ങൾ പറയാൻ അവതാരകയായ റിമി ടോമി സുചിത്രയോട് ആവശ്യപ്പെടുന്നത്. നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മൃഗങ്ങളെയും എല്ലാവരെയും നന്നായി സ്നേഹിക്കണം എന്നായിരുന്നു സുചിത്രയുടെ മറുപടി.മൃഗങ്ങളെ സ്നേഹിക്കണമെന്ന സുചിത്രയുടെ കളങ്കമില്ലാത്ത മറുപടി കേട്ട പ്രേക്ഷകർക്കും റിമി ടോമിക്കും ചിരിയടക്കാനായില്ല.
മൃഗങ്ങളാണ് തന്റെ ലോകം എന്ന സൂചന നേരത്തെ തന്നെ താരം പറഞ്ഞിരുന്നു. താൻ ഇഷ്ട്ടപ്പെടുന്ന മൃഗങ്ങളെ തന്റെ ഭർത്താവിനും സ്നേഹിക്കാൻ സാധിക്കണം എന്നാണ് സുചിത്ര ഇതിലൂടെ ഉദ്ദേശിച്ചത്. സുചിത്ര മുൻപ് അഭിമുഖങ്ങളിൽ തന്റെ മൃഗങ്ങളോടുള്ള സ്നേഹം വ്യക്തമാക്കിയിരുന്നു. ഒന്നും ഒന്നും മൂന്ന് എന്ന ഷോയിൽ വന്നതോടെ താരത്തിനെകൂടുതൽ അടുത്തറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞു.