ചെന്നൈ: നീറ്റ് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ വിഷമിച്ച് തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹരിഷ്മ (17) ആണ് മരിച്ചത്. പുതുക്കോട്ട ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഹരിഷ്മ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടും തനിക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടി കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നു.
ഡോക്ടറാകണമെന്നായിരുന്നു ഹരീഷ്മയുടെ ആഗ്രഹം. എന്നാല്‍ തനിക്ക് പരീക്ഷ സാധിക്കില്ലെന്ന ഭയത്താല്‍ കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ തിങ്കളാഴ്ചയോടെ ഹാള്‍ ടിക്കറ്റ് വീട്ടിലെത്തി. പക്ഷെ ഹരിഷ്മ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News