24 C
Kottayam
Thursday, June 4, 2026

വാട്‌സ് ആപ്പില്‍ താരന് മരുന്നു ചോദിച്ച് തുടക്കം,ഫോണിലൂടെ പാട്ടുപാടി വീഴ്ത്തി,കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വകവരുത്തി,സുചിത്രവധക്കേസിലെ പ്രതി പ്രശാന്തിന് നിരവധി സ്ത്രീകളുമായി അടുപ്പം

Must read

കൊല്ലം:പള്ളിമുക്കില്‍ ബ്യൂട്ടീഷ്യന്‍ ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭര്‍ത്താവ് വാട്‌സ്ആപ്പില്‍ താരന്‍ മാറാനുള്ള മരുന്ന് പറയാമോ എന്ന ചോദ്യത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടങ്ങോട്ട് ഇരുവരും സ്ഥിരം ചാറ്റും മറ്റുമായി ബന്ധം ഉടലെടുക്കുകയായിരുന്നു. സംഗീതാ ആധ്യാപകനായ പ്രശാന്ത് ഇടക്ക് ഫോണ്‍ വഴി ഗാനങ്ങള്‍ ആലപിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. പ്രശാന്തിന്റെ കൈവശം ഒരു പിയാനോ വാങ്ങാന്‍ സുചിത്ര പണം കൊടുക്കുകയും ചെയ്തു.

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുകൂടിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. സുചിത്രയ്ക്ക് 42 വയസ്സായിരുന്നു. രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഇതും പ്രതിക്ക് ഇവരോട് അടുക്കാനൊരു കാരണമായി. കൊല്ലത്ത് വച്ച് ഇരുവരും എല്ലാ രീതിയിലും ഇടപഴകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഉടലെടുത്തത്.

ആണ്‍തുണയില്ലാതെ നിന്നിരുന്ന സുചിത്ര പ്രശാന്തിന്റെ മധുര വാക്കുകളില്‍ മയങ്ങി. അങ്ങനെയാണ് ശാരീരിക ബന്ധത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കണമെന്ന് പലവട്ടം സുചിത്ര ആവശ്യപ്പെട്ടിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ഏതെങ്കിലും ക്ഷേത്രത്തിന് മുന്നില്‍ വച്ച് ഒരു താലിയെങ്കിലും ചാര്‍ത്തണമെന്നും സുചിത്ര പറഞ്ഞിരുന്നു. പ്രശാന്തിന് ശാരീരിക സുഖത്തിന് വേണ്ടി മാത്രമായിരുന്നു ഇവരുമായി ബന്ധമുണ്ടായിരുന്നത്. ഇയാള്‍ക്ക്് ഇവരെ കൂടാതെ മറ്റു ചിലരുമായും ഇത്തരം ബന്ധങ്ങള്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ഇതിനിടെ സുചിത്രക്കു പ്രശാന്തിന്റെ വീട്ടില്‍ വരണമെന്ന ആഗ്രഹം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവിശ്യപ്പെടുന്നത്. ഇത് കേട്ടതോടെ പ്രശാന്ത് പറ്റില്ല എന്ന് പറഞ്ഞു. വയറ്റിലെ ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചു.

- Advertisement -

ഭര്‍ത്താക്കന്മാരുടെ അകന്നു ജീവിക്കുകയാണ് സുചിത്ര. ഈ സാഹചര്യത്തില്‍ സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും. കുട്ടിയുടെ അച്ഛനെ കുറിച്ച് സംശയവും ഉണ്ടാകും. സ്വാഭാവികമായി സംശയങ്ങള്‍ തന്നിലേക്ക് വരുമെന്നും പ്രശാന്ത് കണക്കു കൂട്ടി. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. അതിന് തയ്യാറല്ലെന്നും തനിക്ക് അമ്മയാകണമെന്നും സുചിത്ര നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് എങ്ങനേയും സുചിത്രയെ കൊന്ന് ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിച്ചത്.

- Advertisement -

അങ്ങനെ ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി.സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച് 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week