24.2 C
Kottayam
Saturday, June 6, 2026

സുബൈർ വധം: 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തും, ശ്രീനിവാസൻ വധത്തിൽ ആറു പേരെ കസ്റ്റഡിയിലെടുക്കും, കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ

Must read

പാലക്കാട്: പാലക്കാട് ഇരട്ട കൊലപാതകത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പൊലീസ്, കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതത്തിലാക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അതേസമയം ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകക്കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പൊലീസ് വ്യക്തമാക്കുന്നു. ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോഗം ഇന്നലെ നടന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ബിജെപിയെ മന്ത്രി കെ കൃഷ്ണൻ കുട്ടി രൂക്ഷിമായി വിമർശിച്ചു. ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ്. ചർച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സർവ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതായും അവർ പറഞ്ഞു. സർവകക്ഷി യോഗത്തിൽ മൂപ്പിളമ തർക്കമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. മന്ത്രിയെ ആര് ഉപദേശിക്കണമെന്നതിനെ ചൊല്ലി മന്ത്രിയും മുൻ എംപിയും നിലവിലെ എംപിയും തമ്മിൽ തർക്കമാണ്. പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുന്നു. പൊലീസിന്റെ പല നടപടികളിലും തങ്ങൾക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അർദ്ധരാത്രിയിൽ അടക്കം പോയി ചോദ്യം ചെയ്തു പോലീസ് ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി സമാധാന ശ്രമങ്ങൾക്ക് എതിരല്ലെന്നും നേതാക്കൾ പറഞ്ഞിരുന്നു.

- Advertisement -

പാലക്കാട്ട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പാലക്കാട്‌ നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു. നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കർശന നടപടി സ്വീകരിക്കണം. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗവർണർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week