കുടുംബവഴക്കിന് പരിഹാരം തേടി പോലീസ് സ്റ്റേഷനിലെത്തിയ 26കാരിയെ സബ് ഇന്‍സ്‌പെക്ടര്‍ ബലാത്സംഗം ചെയ്തു

അല്‍വാര്‍: കുടുംബവഴക്ക് പരിഹരിക്കാനായി പോലീസ് സഹായം തേടിയെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ഖേര്‍ലി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഭരത് സിങ്(54) ആണ് 26കാരിയായ യുവതിയെ ബലാത്സംഗം ചെയ്തത്.

കുടുംബവഴക്ക് പരിഹരിക്കാനായി പോലീസ് സഹായം തേടിയെത്തിയതായിരുന്നു യുവതി. പോലീസ് സ്റ്റേഷനിലെ ഒരു മുറിയില്‍ വച്ച് മൂന്ന് ദിവസം യുവതിയെ ഭരത് സിങ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് ജയ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) ഹവ സിംഗ് ഗുമാരിയ, അല്‍വാര്‍ പോലീസ് സൂപ്രണ്ട് (എസ്പി) തേജസ്വിനി ഗൗതം എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തതായി ഐജി പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും അതിന് അവര്‍ തയ്യാറായില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News