തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി ജില്ലാ കളക്ടര്‍. കൊറോണ വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനയാത്രകള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്.
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യം താത്കാലികമായി ഒഴിവാക്കണമെന്നും പറയുന്നുണ്ട്.
പഠനയാത്രകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശത്തോട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സഹകരിക്കണം എന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.