ബൈക്കില്‍ ചാരിയിരുന്നു; പ്ലസ് ടു വിദ്യാര്‍ത്ഥികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ബിഎസ്‌എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു.

ബിഎസ്‌എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ അഭിലാഷ് ആണ് പേനാക്കത്തി ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. വിദ്യാര്‍ത്ഥികളായ വൈശാഖ്, എല്‍ബിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈശാഖിന് നെഞ്ചിലും എല്‍ബിന് വയറിനുമാണ് കുത്തേറ്റത്. സംഭവത്തില്‍ കീഴ് വായ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചാരി നിന്നു എന്നാരോപിച്ചാണ് ബിഎസ്‌എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ ആക്രമിച്ചത്.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങും വഴി ബസ് സ്റ്റോപ്പിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ വിദ്യാര്‍ത്ഥികള്‍ ഇരുന്നത് അഭിലാഷ് ചോദ്യം ചെയ്തു. തു‍ടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും അഭിലാഷ് ഓഫീസില്‍ പോയി പേനക്കത്തിയുമായി തിരിച്ചുവന്ന് വിദ്യാര്‍ത്ഥികളെ കുത്തുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News