പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; കാസര്‍കോട് വീട്ടമ്മമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വീട്ടമ്മമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ 25,000 രൂപ വീതമാണ് രണ്ടു വീട്ടമ്മമാര്‍ക്ക് പിഴ ചുമത്തിയത്. ബുധനാഴ്ചയാണ് സംഭവം. വാഹനനിയമം കര്‍ശനമാക്കിയതോടെ പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കിയിരിന്നു. ഇതിനെ തുടര്‍ന്നാണ് ലൈസന്‍സില്ലാതെ വാഹനമോടിച്ച കുട്ടികള്‍ പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News