കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്യൂ.എച്ച്.എസ് സ്‌പെഷ്യല്‍ കോളജില്‍ വ്യാഴാഴ്ച പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ 30ഓളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനിലായി. ഇവരുടെ പരീക്ഷ മുടങ്ങും.
പരീക്ഷകള്‍ അനന്തമായി നീണ്ടുപോകുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ 22 നാണ് യൂണിവേഴ്‌സിറ്റി സെക്കന്റ് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയത്. പരീക്ഷക്കെതിരെ ചില വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു. 20,000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും വി.സിക്കും പരാതി നല്‍കുകയും ചെയ്തു. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് പരീക്ഷ നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News