നടന്‍ ബൈജു എഴുപുന്ന തന്നെ ചതിച്ചു; വെളിപ്പെടുത്തലുമായി പാര്‍വ്വതി ഓമനക്കുട്ടന്‍
2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മലയാളക്കരയുടെ അഭിമാനമായി മാറിയ താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. ഇതിനു ശേഷം താരത്തിന് നിരവധി ചിത്രങ്ങളില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നു. പിന്നീട് മോഡലിങ് രംഗത്തു നിന്നു താരം അഭിനയരംഗത്തേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ അഭിനയരംഗത്തു താരത്തിന് വളരെയധികം ശോഭിക്കാന്‍ സാധിച്ചില്ല.
ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്. സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ താരത്തിന് സാധിച്ചില്ല. മലയാളത്തില്‍ ഒരു ചിത്രത്തില്‍ മാത്രമാണ് താരം അഭിനയിച്ചത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴിലെ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മലയാളത്തിലെ തന്റെ പൂര്‍ത്തീകരിക്കാത്ത ഒരു ചിത്രത്തെ പറ്റിയാണ് താരം ഇപ്പോള്‍ തുറന്നു പറയുന്നത്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണെന്ന് പാര്‍വ്വതി വെളിപ്പെടുത്തുന്നു.
മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.