അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞത് ഇഷ്ടപെടാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുകുഴി കുളത്തില്‍ കര തെക്കേക്കര പുത്തന്‍ വീട്ടില്‍ രാജ് കുമാര്‍ -ഷീബാ ദമ്പതികളുടെ മകന്‍ ഷിബിന്‍ രാജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. അമ്മ ഷീബ, ട്യൂഷന് പോകാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം. സംഭവം ആദ്യം കണ്ടത് ഇളയ സഹോദരന്‍ അബിന്‍ ആണ്. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ച് രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News