കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
കോട്ടയം: കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകളാണ് ശരീരത്തില്‍ ഉള്ളതെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് കണ്ടെത്തല്‍. അതേസമയം, കന്യാസ്ത്രീ മഠത്തിലെ മരണത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഫോറന്‍സിക് സര്‍ജന്മാരുടെ സേതൃത്ത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഠത്തിന് സമീപമുള്ള കിണറ്റില്‍ ദിവ്യയെ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 6 വര്‍ഷമായി ഈ കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച ദിവ്യ.
അതേസമയം ദിവ്യയുടെ മരണത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ പത്തനംതിട്ട എസ്പി യോട് റിപ്പോര്‍ട്ട് തേടി. മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ദുരുഹത നീക്കണമെന്ന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.