മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പന സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് മദ്യശാലകള്‍ തുറന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ സമയത്ത് മദ്യശാലകള്‍ തുറന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സാമൂഹ്യ അകലം നടപ്പിലാവുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ അഭിഭാഷകനായ സായ് ദീപക്ക് പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജിയില്‍ ഒരു ഉത്തരവ് പോലും പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
മദ്യവില്‍പന നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ വിവിധ സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറന്നിരുന്നു. ഇതിന് പിന്നാലെ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ മുംബൈ അടക്കമുള്ള പ്രദേശങ്ങളില്‍ മദ്യശാലകള്‍ വീണ്ടും അടച്ചിരുന്നു.