28.2 C
Kottayam
Friday, June 5, 2026

ഡ്രെെവിംഗ് ലെെസൻസ്, ആധാർ നിയമങ്ങളിൽ മാറ്റം; ജൂൺ ഒന്ന് മുതൽ രാജ്യത്ത് സംഭവിക്കുന്ന സുപ്രധാന മാറ്റങ്ങള്‍ ഇവയാണ്‌

Must read

ന്യൂഡൽഹി: ജൂൺ ഒന്ന് മുതൽ രാജ്യത്തെ നിരവധി നിയമങ്ങളിൽ മാറ്റം വരും. ഈ മാറ്റങ്ങൾ നമ്മുടെ ദെെനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. എൽപിജി സിലിണ്ടർ, ബാങ്ക് അവധി, ആധാർ അപ്‌ഡേറ്റ്, ഡ്രെെവിംഗ് ലെെസൻസുകൾ എന്നിവയിലാണ് മാറ്റങ്ങൾ ഉണ്ടാകും.

ഇന്ത്യയിൽ ഡ്രെെവിംഗ് ലെെസൻസ് നേടുന്നതിനുള്ള പുതിയ ചട്ടങ്ങൾ റോഡ് ഗതാഗത – ഹെെവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂൺ ഒന്ന് മുതൽ വ്യക്തികൾക്ക് സർക്കാർ ആർടിഒകൾക്ക് പകരം സ്വകാര്യ കേന്ദ്രങ്ങളിൽ ഡ്രെെവിംഗ് ടെസ്റ്റ് നടത്താനാകും. ലെെസൻസ് യോഗ്യതയ്‌ക്കായി ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും ഈ കേന്ദ്രങ്ങൾക്ക് അധികാരം നൽകും.

ഏകദേശം 900,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കി വായു മലിനീകരണ കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. അമിത വേഗതയ്ക്ക് പിഴ 1000 രൂപ മുതൽ 2000 രൂപ വരെയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ 25,000 രൂപ പിഴ ചുമത്തും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് പിന്നെ 25 വയസ് വരെ ലെെസൻസിന് അപേക്ഷിക്കാൻ കഴിയില്ല.

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 14 വരെ ചെയ്യാം. ഓൺലെെനായും അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഓഫ്‌ലെെനായി ചെയ്യാൻ 50 രൂപ നൽകേണ്ടിവരും.

- Advertisement -

എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില പുറത്തുവിടുന്നത്. ജൂൺ ഒന്നിന് ഗ്യാസ് സിലിണ്ടറിന്റെ പുതിയ വില നിശ്ചയിക്കും. മേയ് മാസം സിലിണ്ടറിന്റെ വില കുറച്ചിരുന്നു.

- Advertisement -

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ജൂൺ മാസത്തിൽ 10 ദിവസം ബാങ്കുകൾ അടച്ചിടും. ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. രാജ സംക്രാന്തിയും ഈദ്-ഉൽ-അദ്ഹയും ഉൾപ്പെടെയുള്ള ജൂണിലെ മറ്റ് ദിവസങ്ങളിലുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ബാങ്കിൽ പോകുന്നതിന് മുൻപ് അവധി ദിവസങ്ങൾ ശ്രദ്ധിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week