വരാപ്പുഴയിൽ പിതാവും മകനും തൂങ്ങിമരിച്ച നിലയിൽ; കുടുംബപ്രശ്നമെന്ന് നിഗമനം

കൊച്ചി: വരാപ്പുഴ മണ്ണംതുരുത്തിൽ പിതാവിനെയും 4 വയസ്സുള്ള മകനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണു സൂചന. മലപ്പുറം ആതവനാട് കോരൻന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് (4) എന്നിവരാണ് മരിച്ചത്.

മൂന്നു മാസമായി വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണിവർ. ഖദീജയാണ് ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഭാര്യ ഇപ്പോൾ മറ്റൊരിടത്താണ് താമസം. പുലർച്ചെ ആത്മഹത്യ ചെയ്തതായാണ് സൂചന. ആത്മഹത്യ ചെയ്യുന്ന വിവരം ഷരീഫ് ഭാര്യയെ അറിയിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News