തിരുവനന്തപുരം : സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ എസ്.ആര്‍ ആദിത്യയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റുകാല്‍ പുത്തന്‍കോട്ട കാര്‍ത്തികയില്‍ സജീവിന്റേയും രജിതയുടേയും മകളാണ് ആദിത്യ.
കുട്ടിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തി. പരീക്ഷയില്‍ മികച്ച നേട്ടമുണ്ടാക്കാനാവില്ലെന്ന ആശങ്കയിലാണ് മരിക്കുന്നതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നത്. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് അംഗമായിരുന്ന ആദിത്യ പഠനത്തിലും മിടുക്കിയായിരുന്നു. എട്ടു മാസത്തിന് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്‌കൂളുകള്‍ തുറന്നത്. തുടര്‍ന്ന് സ്‌കൂളില്‍ പോയി വീട്ടിലെത്തിയ ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News