ചിറ്റാര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. സീതത്തോട് വാലുപാറയില്‍ കൊമ്പനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേഷ്മ ആണ് മരിച്ചത്. 18 വയസായിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടം. ഈ സമയത്ത് രേഷ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടില്‍ എത്തിയ അമ്മ ശ്യാമള രേഷ്മയെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനാല്‍ വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന് അകത്തു കയറി നോക്കിയപ്പോള്‍ മകള്‍ വീണുകിടക്കുന്നതാണ് കാണുന്നത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.
സീതത്തോട് കെ.ആര്‍.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഏക സഹോദരി രേഖാരാജ്. സംസ്‌കാരം പിന്നീട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News