വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുമതി നല്‍കണം; അപേക്ഷയുമായി ജോളി കോടതിയില്‍

കോഴിക്കോട്: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുമതി ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ ഒന്നാം പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ താത്പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞ ദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജോളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ആറ് കൊലപാതക കേസില്‍ പ്രതിയായ ജോളിക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ പോവാനുള്ള അനുവാദം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News