ഇല്ലിക്കല്‍കല്ലില്‍ കയത്തില്‍ കാണാതായ മാന്നാനം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം മൂന്നിലവ് ഇല്ലിക്കല്‍ കല്ലിന് സമീപം കട്ടിക്കയത്ത് കുളിയ്ക്കാനിറങ്ങിയതിനിടെ കയത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി അനന്തുവിന്റെ(20) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. മാന്നാനം വേലംകുളം അരിപ്പള്ളില്‍ ഷാജിയുടെ മകനാണ് അനന്തു.കുമരകം എസ്.എന്‍.കോളേജ് വിദ്യാര്‍ത്ഥിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെയാണ് അനന്തു ഇവിടെ കുളിയ്ക്കാന്‍ എത്തിയത്.4 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 2017 മാര്‍ച്ചില്‍ ല്‍ ഇതേ സ്ഥലത്ത് സമാനമായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചിരുന്നു.2017 ജൂലൈയിലുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കും കയത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.ഇന്നലെ അനന്തുവിനുവേണ്ടിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും തണുപ്പും മൂലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News