സ്വന്തമായി ആറുബൈക്കും ഒരു കാറും; 14 ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി നല്‍കാത്തതിന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

തിരുവനന്തപുരം: പതിനാല് ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിരുവനന്തപുരം കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ ആണ് സംഭവം. തമ്പാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ അഖിലേഷ് അജിയാണ് (19) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷ് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെടുന്നുണ്ടെന്ന് പിതാവ് അജികുമാര്‍ പറഞ്ഞു. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News