32.8 C
Kottayam
Friday, April 26, 2024

നേടിയ വോട്ടുകള്‍ വലിപ്പമുള്ളത്; നീതിക്കായി സമരം തുടരുമെന്ന് വാളായാര്‍ പെണ്‍കുട്ടികളുടെ അമ്മ

Must read

പാലക്കാട്: പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ ചെയ്തത് ചതിയാണ്. മക്കളുടെ മരണത്തില്‍ നീതിക്കായി സമരം തുടരുമെന്നും അമ്മ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധര്‍മ്മടത്ത് വിജയിച്ചത്. 95522 വോട്ടാണ് പിണറായിക്ക് ധര്‍മ്മടത്തു നിന്ന് ലഭിച്ചത്. യുഡിഎഫിന്റെ രഘുനാഥിന് 45399 വോട്ടുകളാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week