HealthKeralaNews

കൊല്ലത്ത് കര്‍ശന നിയന്ത്രണം,മത്സ്യച്ചന്തകള്‍ അടച്ചിടും,കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും

കൊല്ലം:കൊവിഡ് രോഗബാധ അതിവേഗം പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും.

മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ചന്തകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. ചിലനിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് ഉയരാന്‍ തുടങ്ങിയതോടെ അനുമതിനല്‍കണ്ടാ എന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പരവൂര്‍ മുതല്‍ അഴിക്കല്‍ വരെനീളുന്ന തീരപ്രദേശത്ത് അഞ്ച് മത്സ്യ ബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ഒരാഴ്ചയായി അടഞ്ഞ് കിടക്കുയാണ്. ഇനിഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് സഹായധനത്തിന്റെ ആദ്യഗഡു ആയ 1500 രൂപാവീതം നല്‍കിത്തുടങ്ങി. അതേസമയം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മത്സ്യം എത്തിച്ച് വില്‍പന നടത്തുന്നതും ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ജില്ലയിലെ 32 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാവും ഏര്‍പ്പെടുത്തുക.

കൊല്ലം ജില്ലക്കാരായ 47 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 9 പേര്‍ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കായിരുന്നു

1. ആലപ്പാട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.

2. ശക്തികുളങ്ങര സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍. യു.എ.ഇ യില്‍ നിന്നുമെത്തി.

3. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ നിന്നുമെത്തി.

4. അഞ്ചല്‍ സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍. ജൂലൈ 3 ന് ന്യൂ ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ (സീറ്റ് നം 26ഇ) തിരുവനന്തപുരത്തും (4.10 pm) അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല.

5. ശക്തികുളങ്ങര കാവനാട് സ്വദേശിയായ 35 വയസ്സുള്ള യുവാവ്. ചുമട്ടുതൊഴിലാളിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഉറവിടം വ്യക്തമല്ല..

6. തെന്മല സ്വദേശിനിയായ 19 വയസ്സുള്ള പെണ്‍കുട്ടി. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

7. ഈസ്റ്റ്കല്ലട സ്വദേശിയായ 34 വയസ്സുള്ള യുവാവ്. തമിഴ് നാട്ടില്‍ നിന്നും കാറില്‍ ആര്യങ്കാവ് വഴിയും തുടര്‍ന്ന് ആംബുലന്‍സില്‍ പാരിപ്പളളി മെഡിക്കല്‍ കോളേജിലെത്തി.

8. വെളിനല്ലൂര്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതി. ഓയൂരിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്നു. ഉറവിടം വ്യക്തമല്ല.

9. കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശിയായ 27 വയസ്സുള്ള യുവാവ്. കൊട്ടിയത്തെ ഒരു മൊബൈല്‍കടയിലെ ജീവനക്കാരനാണ്. ഉറവിടം വ്യക്തമല്ല..

10. ഇളമാട് കാരാളിക്കോണം സ്വദേശിയായ 57 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു..

11. കാവനാട് സ്വദേശിയായ 43 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി.

12. അമ്പലപ്പുറം സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ. ജൂലൈ 7 ന് സൗദി അറേബ്യയില്‍ നിന്നും കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല..

13. തലച്ചിറ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. മത്സ്യ വില്‍പ്പന നടത്തുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

14. ചിതറ വളവ്പച്ച സ്വദേശിയായ 40 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

15. തൊടിയൂര്‍ മുഴങ്ങോടി സ്വദേശിയായ 62 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

16. കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശിനിയായ 63 വയസ്സുള്ള സ്ത്രീ. ഉറവിടം വ്യക്തമല്ല.

17. അലയമണ്‍ സ്വദേശിയായ 54 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 28 ന് മംഗലാപുരത്ത് നിന്നും ട്രെയിനില്‍ എറണാകുളത്തും അവിടെ നിന്നും KSRTV ബസില്‍ പത്തനംതിട്ടയിലും തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല..

18. അഞ്ചല്‍ പനയംചേരി സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. ജൂലൈ 7 ന് ഷാര്‍ജയില്‍ നിന്നും ഫ്‌ലൈറ്റ് നം. IX 1536 (സീറ്റ് നം. 24 ബി) തിരുവനന്തപുരത്തെത്തി അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷമത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. നേരത്തെ ജൂലൈ 7 ന് വിദേശത്ത് വച്ച് കോവിഡ് പോസിറ്റീവാകുകയും 20 ദിവസം അവിടെ ഹോം ഐസൊലേഷനിലുമായിരുന്നു.

19. തലച്ചിറ സ്വദേശിയായ 18 വയസ്സുള്ള യുവാവ്. മത്സ്യ വില്‍പ്പന നടത്തുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

20. കൊല്ലം സ്വദേശിയായ 23 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.

21. ഓച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ നിന്നുമെത്തി.

22. തെന്മല സ്വദേശിനിയായ 45 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

23. ഏരൂര്‍ പത്തടി സ്വദേശിയായ 32 വയസ്സുള്ള യുവാവ്. മത്സ്യ വില്‍പ്പനക്കാരനാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

24. ശൂരനാട് തെക്ക് പതാരം സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍. മത്സ്യ വില്‍പ്പനക്കാരനാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

25. ഉമ്മന്നൂര്‍ വയക്കല്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

26. കാവനാട് സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ യില്‍ നിന്നുമെത്തി.

27. ചിതറ തോട്ടുംഭാഗം സ്വദേശിയായ 80 വയസ്സുള്ള പുരുഷന്‍. ഉറവിടം വ്യക്തമല്ല.

28. കുടവട്ടൂര്‍ സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. മഹാരാഷ്ട്രയില്‍ നിന്നുമെത്തി.

29. ഉമയനല്ലൂര്‍ സ്വദേശിയായ 23 വയസ്സുള്ള യുവാവ്. സൗദി അറേബ്യയില്‍ നിന്നുമെത്തി.

30. അഞ്ചല്‍ സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ഒമാനില്‍ നിന്നുമെത്തി.

31. പുനലൂര്‍ വാളക്കോട് സ്വദേശിയായ 66 വയസ്സുള്ള പുരുഷന്‍. ഒമാനില്‍ നിന്നുമെത്തി.

32. പൂതക്കുളം കലക്കോട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.

33. തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

34. കൊല്ലം മയ്യനാട് സ്വദേശിയായ 68 വയസ്സുള്ള പുരുഷന്‍. ഉറവിടം വ്യക്തമല്ല.

35. ശൂരനാട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

36. ഇളമാട് സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

37. കൊല്ലം കരിക്കോട് സ്വദേശിയായ 61 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

38. ഇളമാട് വേങ്ങൂര്‍ സ്വദേശിയായ 43 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ യില്‍ നിന്നുമെത്തി.

39. വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

40. ശൂരനാട് സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി.

41. പൂയപ്പളളി സ്വദേശിനിയായ 68 വയസ്സുള്ള സ്ത്രീ. സൗദി അറേബ്യയില്‍ നിന്നുമെത്തി.

42. ആലപ്പാട് അഴീക്കല്‍ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ആന്ധ്രാപ്രദേശില്‍ നിന്നുമെത്തി.

43. നീണ്ടകര സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

44. പടിഞ്ഞാറ്റിന്‍കര സ്വദേശിയായ 18 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

45. കരീപ്ര കുഴിമതിക്കാട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

46. മൈനാഗപ്പളളി സ്വദേശിയായ 59 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

47. തഴവ സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker