KeralaNews

തിരുവനന്തപുരത്ത് തീപ്പിടുത്തം

തിരുവനന്തപുരം: അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടിത്തം. കടയോട് ചേര്‍ന്ന ഓടിട്ട വീടിനും തീപിടിച്ചിട്ടുണ്ട്. വലിയ തിരക്കേറിയ പാര്‍പ്പിട സമുച്ചയമായതിനാല്‍ തീ പടരുമോയെന്നത് ആശങ്കയാണ്. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിയ്ക്കുന്നുണ്ട്.ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ആണ് സ്ഥലത്തുള്ളത്. കടയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോ ആണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഇതുവരെ ആര്‍ക്കും പരിക്ക് പറ്റിയതായി വിവരമില്ല. പൊലീസും സ്ഥലത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button