27.5 C
Kottayam
Sunday, June 7, 2026

അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയ്ക്ക് ബദല്‍,ചെങ്ങന്നൂർ – പമ്പ ആകാശ റെയിൽപാതയ്ക്കായി കേന്ദ്രം

Must read

തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയ്ക്ക് പകരം ചെങ്ങന്നൂർ – പമ്പ ആകാശ റെയിൽപാതയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ആകാശറെയിൽപാതയ്ക്കാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്ന സന്ദേശം കേരളത്തിന് കേന്ദ്ര സർക്കാർ കൈമാറിയെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. ചെങ്ങന്നൂർ പമ്പ പാതയുടെ അലൈമെന്‍റ് നിശ്ചയിക്കുന്നതിനുള്ള പ്രാരംഭ സർവേ സർക്കാർ നടത്തിവരികയാണ്.

9000 കോടി രൂപ ചെലവ് വരുന്ന 76 കിലോമീറ്റർ ആകാശപാതയാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ശബരിമലയിലേക്കുള്ള തീർഥാടകരെ ചെങ്ങന്നൂരിൽ നിന്ന് വേഗത്തിൽ പമ്പയിലെത്തിക്കാനാകുന്ന തരത്തിലുള്ള പാതയാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ആറന്മുളയിൽ മാത്രമാകും സ്റ്റോപ്പെന്നും റിപ്പോർട്ട് പറയുന്നു.

അങ്കമാലി എരുമേലി ശബരി പാതയ്ക്ക് ബദലായുള്ള ആകാശപാതയ്ക്ക് താത്പര്യമെടുക്കുന്നതും ഇ ശ്രീധരനാണ്. നേരത്തെ രണ്ട് പദ്ധതികളുടെയും ഡിപിആർ പരിശോധിച്ച് തീരുമാനം എന്ന നിലപാടിലായിരുന്ന കേന്ദ്രം. എന്നാൽ ആകാശപാതയോടാണ് താത്പര്യമെന്ന് നിലവിൽ അനൗദ്യോഗികമായി അറിയിച്ചെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ശബരിമല തീർഥാടകർക്കൊപ്പം ഹൈറേഞ്ച് മേഖലയ്ക്ക് റെയിൽ യാത്രാസൗകര്യം എന്നതുകൂടി പരിഗണിച്ച് അങ്കമാലി – എരുമേലി പാത ആദ്യം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന് താൽപ്പര്യം. ഈ പദ്ധതിയുടെ പകുതിച്ചെലവ് സംസ്ഥാനമാണ് വഹിക്കുക. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം 3810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് സംസ്ഥാനം തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week