KeralaNewsRECENT POSTS
ചേര്‍ത്തലയില്‍ ഹോട്ടല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരന്റെ മുഖം തെരുവുനായ കടിച്ച് കീറി
ചേര്‍ത്തല: ചേര്‍ത്തലയില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തെ മുറിയില്‍ ഉറങ്ങികിടന്ന ജീവനക്കാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. നഗരസഭ 23-ാം വാര്‍ഡ് മഠത്താളിച്ചിറയില്‍ കുഞ്ഞച്ച(72)നാണ് കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ മുഖത്ത് എട്ട് തുന്നലിടേണ്ടി വന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് നഗരത്തിലെ കോടതിക്കവലക്ക് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം ഒരുമാസം മുന്‍പ് നഗരത്തില്‍ നാലുപേരെ തെരുവുനായകള്‍ ആക്രമിച്ചിരുന്നു .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News