24.8 C
Kottayam
Monday, June 8, 2026

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ചുവന്ന തലപ്പാവണിഞ്ഞ് മോദി; അതിന് പിന്നിലെ കഥ ഇതാണ്

Must read

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷ വേളകളില്‍ തലപ്പാവു ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്നത്തെ ആഘോഷത്തില്‍ ചുവപ്പ് തലപ്പാവണിഞ്ഞാണ് (പഗ്ഢി) മോദി രാജ്പഥില്‍ സല്യൂട്ട് സ്വീകരിച്ചത്. അതിനു പിന്നിലൊരു കഥയുമുണ്ട്.

ഗുജറാത്തിലെ രാംനഗര്‍ രാജകുടുംബം സമ്മാനിച്ചതാണ് ഈ തലപ്പാവ് എന്നാണ് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാം സാഹെബ് മഹാരാജാ ശത്രുശല്യസിന്‍ഹ് ജഡേജയാണ് നിലവില്‍ കുടുംബത്തിലെ അധിപന്‍. നവാന്‍നഗര്‍ മഹാരാജ എന്ന പേരിലാണ് കുടുംബം അറിയപ്പെടുന്നത്.

കത്യാവാര്‍ മേഖലയിലാണ് നവാന്‍നഗര്‍. 1540 മുതല്‍ 1948 വരെ ഇവിടം ഭരിച്ചിരുന്നത് ജഡേജ രാജകുടുംബമാണ്. ഇപ്പോള്‍ ഈ ജില്ല അറിയപ്പെടുന്നത് ജാംഗനര്‍ എന്ന പേരിലാണ്. ജാം സാഹിബ് എന്ന പേരിലാണ് രാജകുടുംബത്തിലെ ഭരണാധികാരികള്‍ അറിയപ്പെടുന്നത്.

1907 മുതല്‍ 1933 വരെ ജാംനഗര്‍ ഭരിച്ച കെഎസ് രഞ്ജിത് സിന്‍ഹ്ജിയുടെ പേരിലാണ് ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി അറിയപ്പെടുന്നത്. അക്കാലത്തെ മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു രജ്ഞിത് സിന്‍ഹ്ജി.

- Advertisement -

2014 മുതല്‍ വിവിധ നിറത്തിലുള്ള തലപ്പാവുകള്‍ അണിഞ്ഞാണ് മോദി റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം കാവി നിറത്തിലുള്ള വാലുള്ള തലപ്പാവാണ് മോദി ധരിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week