വെള്ളറട: വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ പെട്രോള്‍ കണ്ടെത്തി. പുലിയൂര്‍ശാല വാഴവിളക്കുഴി പുത്തന്‍വീട്ടില്‍ രാധയുടെ കിണറിലെ വെള്ളത്തിലാണ് പെട്രോള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് വെള്ളത്തിന് പെട്രോളിന്റെ മണം അനുഭവപ്പെട്ട് തുടങ്ങിയത്.
അഗ്‌നിശമനസേനയും ആരോഗ്യവിഭാഗവും പരിശോധന നടത്തി. വെള്ളം കോരിവച്ചശേഷം തീകൊളുത്തിയാല്‍ ആളിപ്പടരുന്നുണ്ട്. വീടിന് എതിര്‍വശത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടത്തെ ചോര്‍ച്ചയായിരിക്കാം പെട്രോള്‍ കലരാന്‍ കാരണമെന്നാണ് നിഗമനം.
ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ സെലിന്‍ജോസ്, രാജീവ് രാജന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അടുത്ത ദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാരെ വരുത്തി പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News