24.1 C
Kottayam
Sunday, June 7, 2026

പ്രത്യേക പരിഗണന അര്‍ഹിയ്ക്കുന്നവര്‍ക്ക് രാത്രി ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തുക സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള കെ.എസ്.ആര്‍.സി ബസുകള്‍ മാത്രം

Must read

തിരുവനന്തപുരം;രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ സ്ത്രീകളും, മുതിർന്ന പൗരൻമാരും, ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും നിർത്തുമെന്നുള്ള ഉത്തരവ് ഏതാണ്ട് 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവ്വിസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരി​ഗണിച്ച് സൂപ്പർ ഫാസ്റ്റുമുതൽ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സർവ്വീസുകളിലുമായി നടപ്പിലാക്കുവാൻ KSRTC തീരുമാനിച്ചു.

സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോ​ഗി​കമായി ബുദ്ധിമുട്ടുള്ളതും, മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിയ്ക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നു എന്ന് മാത്രമല്ല ഇത്തരം സർവ്വീസുകളിൽ ഹൃസ്വദൂര യാത്ര വളരെ വിരളവും ഇത്തരം സ്റ്റോപ്പുകൾക്കായി ആവശ്യങ്ങൾ ഇല്ലാത്തതും ആണ്.

- Advertisement -

- Advertisement -

ഇത്തരം സൂപ്പർ ക്ലാസ് ബസ്സുകൾ ആകെ ബസ്സുകളുടെ 5 ശതമാനത്തിൽ താഴെ മാത്രവുമാണ്. ബാക്കി 95% ബസ്സുകളിലും സ്ത്രീകളും, മുതിർന്ന പൗരൻമാരും, ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മദ്ധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തി നൽകുകയും ചെയ്യുന്നതാണ്.

- Advertisement -

ഈ സാഹചര്യത്തിൽ സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലോട്ടുള്ള ബസുകൾക്ക് രാത്രി നിർത്തുക്കുന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആർടിസി ഉത്തരവ് ഇറക്കി.

സൂപ്പർ ക്ലാസ് ഒഴികെയുള്ള ബസ്സുകളിലും ഇത്തരത്തിലുള്ള പ്രത്യേക പരിഗണന ആവശ്യമായ മൂന്ന് വിഭാ​ഗം യാത്രക്കാർക്കല്ലാതെ മറ്റു യാത്രക്കാർക്ക് ഈ സൗകര്യം ഉണ്ടായിരിക്കില്ല എന്ന വിവരം മറ്റ്
യാത്രാക്കാരേയും, പൊതുജനങ്ങളേയും അറിയിക്കുന്നതിനും എല്ലാ വിഭാഗം യാത്രക്കാരെയും സൂപ്പർ ക്ലാസ് സർവ്വീസുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ അല്ലാതെ മറ്റൊരു സ്ഥലത്തും രാത്രികാലങ്ങളിലോ, അല്ലാതെയോ നിർത്തുന്നതല്ലെന്നുള്ള വിവരം ബോധ്യപ്പെടുത്തുന്നതിനായി ബോർഡുകൾ സ്ഥാപിക്കുവാനും, ഇക്കാര്യം യാത്രക്കാരുടെ അറിവിലേക്ക് കണ്ടക്ടർമാർ യാത്രയുടെ തുടക്കത്തിൽ തന്നെ ബോധ്യപ്പെടുത്തണമെന്നും സിഎംഡി നിർദ്ദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week