വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്; ചില്ല് തകർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്തുവെച്ചാണ് ആക്രമണം നടന്നത്. കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേ വൈകുന്നേരം 4.18-നാണ് സംഭവം.

ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ആലപ്പുഴവഴി പോകുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്.

അതേ സമയം, തൃശൂരിൽ വെച്ച് കഴിഞ്ഞ മാസം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്. സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിരുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നും ആർപിഎഫ് അറിയിച്ചിരുന്നു. മുന്‍പും വന്ദേഭാരത് ട്രെയിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News