അഞ്ച് മിനുട്ടിനിടയിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി, മൂന്നു പേർ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്.

ഇന്നലെ വൈകിട്ട് 7.11 നും 7.16 നുമാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി. മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ മൂന്ന് പേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News