തിരുവനന്തപുരം: ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്നൊരുങ്ങി പോലീസ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടി.
തെലങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണമാകും സെല്ലിന്റെ പ്രധാന ദൗത്യം. ഡെപ്യൂട്ടേഷന് പുറമേ പുതിയ റിക്രൂട്ട്‌മെന്റും സെല്ലിലേക്ക് നടക്കും. കേന്ദ്ര സര്‍ക്കാരാകും സെല്ലിന് പൂര്‍ണമായും ഫണ്ട് ചെയ്യുക.
കഴിഞ്ഞ വര്‍ഷം സെല്ലിന് രൂപം നല്‍കാന്‍ ശ്രമിച്ചെങ്കിലും കൊവിഡ് തടസമായിരുന്നു. ഈ വര്‍ഷം ഡിസംബറില്‌റോടെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് പുതിയ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News