31.1 C
Kottayam
Thursday, May 2, 2024

സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികള്‍ ഉണ്ടാകാന്‍ സാധ്യത; ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനേ ഉയര്‍ന്നേക്കുമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ ഉണ്ടാകാനാണ് സാധ്യത. മരണനിരക്ക് കൂടുമെന്നത് ഭയത്തോടെ കാണണം. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കൊവിഡ് പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week