ക്ഷേമ പെന്‍ഷന്‍ ഇനിമുതല്‍ വീട്ടുപടിക്കല്‍ എത്തും! പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ധാരണ

തിരുവനന്തപുരം: ഇന്ത്യന്‍ പോസ്റ്റുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. സാമൂഹ്യ പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 55 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുക. സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആ രീതി തുടരാമെന്നും മന്ത്രി പറഞ്ഞു.

<p>കൊവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പോസ്റ്റ് സന്നദ്ധത അറിയിച്ചത്. ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിന്‍വലിക്കാന്‍ ജനത്തെ സഹായിക്കാന്‍ തയ്യാറണെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.</p>

<p>ബയോ മെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ പണം വീടുകളില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് മുന്നോട്ടുവെച്ചത്. ഇപ്പോള്‍ ക്ഷേമ പെന്‍ഷനുകളും പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News