പാന്‍ പരാഗും കോഴിയിറച്ചിയും വേണം! പായിപ്പാട്ടെ ‘അതിഥി’ തൊഴിലാളികളുടെ ആവശ്യം കേട്ട പോലീസ് ഞെട്ടി

കോട്ടയം: ചങ്ങനാശേരി പായിപ്പാട്ട് ക്യാമ്പുകളില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ വീതം പാല്‍ വിതരണം നടത്തി. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതം തൈര് വിതരണം ചെയ്യും.

<p>അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും അവര്‍ കോഴിയിറച്ചി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പാന്‍പരാഗ് വരെ ചില തൊഴിലാളികള്‍ ആവശ്യപ്പെട്ടു.</p>

<p>ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികള്‍. അവര്‍ ക്യാമ്പുകള്‍ വിടുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ 29നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികള്‍ കര്‍ഫ്യു ലംഘിച്ച് തെരുവിലിറങ്ങിയത്. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്പുകളിലെത്തിച്ചത്. അന്നു മുതല്‍ വന്‍ പോലീസ് അവിടെ ക്യാമ്പള ചെയ്യുന്നുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News