KeralaNews

നാളെ നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.ച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.ച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

ഇന്നാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തുടങ്ങിയത്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ.

രാവിലെ 9. 40ന് പരീക്ഷകള്‍ ആരംഭിച്ചു. രാവിലെയും ഉച്ചയ്ക്കുമായി ഓരോ പരീക്ഷകള്‍ എന്ന തരത്തില്‍ ദിവസം രണ്ടു പരീക്ഷകള്‍ വീതമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന കണക്കില്‍ ഒരു ക്ലാസ് മുറിയില്‍ പരമാവധി 20 കുട്ടികളെയാണ് പരീക്ഷയ്ക്കിരുത്തുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഹയര്‍ സെക്കന്‍ഡറിയുടെ ചോദ്യക്കടലാസുകള്‍ പരീക്ഷാ ദിവസം രാവിലെ മാത്രമേ സ്‌കൂളില്‍ എത്തിക്കുകയുള്ളൂ. പൊതു പരീക്ഷയ്ക്കായി കുട്ടികളെ സജ്ജരാക്കുകയും ഭയം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. മാര്‍ച്ച് 17നാണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button