സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ഗൃഹനാഥനും മകനും ദാരുണാന്ത്യം

മുംബൈ: സോളാപൂര്‍ ജില്ലയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ഗൃഹനാഥനും മകനും ദാരുണാന്ത്യം. മുപ്പത്തിയൊന്‍പതുകാരനും 13 വയസുള്ള മകനുമാണ് മുങ്ങി മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ഗൃഹനാഥനും ഭാര്യയും മകനും മകളും രണ്ട് സുഹൃത്തുക്കളും കൂടി ഉജനി കായലിനടുത്തുള്ള നദിയില്‍ ബോട്ട് സവാരിക്ക് പോയപ്പോഴാണ് സംഭവം. ഇവരില്‍ ഒരാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബോട്ടിന്റെ നില തെറ്റുകയും ബോട്ട് മറിഞ്ഞ് ആറു പേരും വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.

രണ്ടു പേര്‍ മരിക്കുകയും മറ്റ് നാലു പേരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News