Home-bannerKeralaNews
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ടൈം ടേബിള്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതിയ തീയതി ആയി. ഈ മാസം 26നാണ് കണക്ക് പരീക്ഷ. 27ന് ഫിസിക്‌സിന്റെയും 28ന് കെമിസ്ട്രിയുടേയും പരീക്ഷ നടക്കും. ഉച്ചക്ക് ശേഷമാണ് പരീക്ഷ. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും 26ന് തുടങ്ങും. രാവിലെയാണ് ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടക്കുക.
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10നാണ് ആരംഭിച്ചത്. പിന്നീട് കൊവിഡ് രൂക്ഷമായതോടെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എം.ജി സര്‍വ്വകലാശാല പരീക്ഷകളും ഈ മാസം 26 മുതല്‍ തുടങ്ങും. സപ്ലിമെന്ററി പരീക്ഷകളും ബിരുദ ബിരുദാനന്തര പരീക്ഷകളുമടക്കം മുടങ്ങിയ പരീക്ഷകളെല്ലാം നടത്താനാണ് തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News