Home-bannerKeralaNews
ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളേയും ജയിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കാന്‍ നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ നിലവില്‍ നടത്തിവന്ന പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാം എന്നാണ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
മെയ് 20നകം പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് കാരണം പ്രൈമറി പ്രീ പ്രൈമറി ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ് അടുത്ത ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News