KeralaNews

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്തിയേക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ നടത്തുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുകേട്ടിരുന്നു.

<p>എന്നാല്‍ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തല്‍. സംവിധാനം ഒരുക്കാന്‍ കാലതാമസമെടുക്കുമെന്ന നിലപാടിലാണ് പരീക്ഷാ ഭവന്‍. പരീക്ഷകളില്‍ ഈ മാസം 14ന് ശേഷം തീരുമാനമെടുക്കുമെന്ന് ഡിജിഇ അറിയിച്ചു. പ്ലസ് ടു പ്രവേശനം നീളുമെന്നും അറിയിപ്പുണ്ട്.</p>

<p>മാര്‍ച്ച് 10നാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങിയത്. എന്നാല്‍ കൊവിഡ് വ്യാപന ഭീതിയില്‍ മൂന്ന് പരീക്ഷകള്‍ നടത്തിയ ശേഷം പരീക്ഷള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.</p>

<p>4,22,450 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുമ്പോള്‍ 4,52,572 പേരാണ് പ്ലസ് ടു പരീക്ഷയെഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (26,869) എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker