NationalNews

വഴിയരികില്‍ 500ന്റെ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍! കൊറോണ പടര്‍ത്താനെന്ന് നാട്ടുകാര്‍; ഭീകരാന്തരീക്ഷം

ലഖ്നൗ: പേപ്പര്‍ മില്‍ കോളനിയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് 500ന്റെ നോട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് കോളനിയിലെ വഴിയില്‍ നോട്ടുകള്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

<p>കൊറോണ പടര്‍ത്താന്‍ ആരോ മനപ്പൂര്‍വ്വം നോട്ടുപേക്ഷിച്ചതാണെന്നാണ് കോളനിക്കാര്‍ സംശയിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നോട്ട് 24 മണിക്കൂര്‍ നേരത്തേക്ക് വൈറസ് മുക്തമാക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.</p>

<p>സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കില്‍ കിടക്കില്ല. അത് ആരെങ്കിലും കണ്ടാല്‍ എടുത്തുപോകേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നോട്ടിലൂടെ കൊറോണ പടരുമെന്ന മുന്നറിയിപ്പ് നല്‍കുന്ന വാട്‌സാപ്പ് വീഡിയോ പ്രചരിച്ചിരുന്നു.</p>

<p>ഈ വീഡിയോ കണ്ടാണ് ആളുകള്‍ ഭയചകിതരായത്. കോളിങ് ബെല്‍ കേട്ട് പുറത്തുവരുന്ന കുട്ടി വീട്ടുപടിക്കല്‍ 500 രൂപ നോട്ട് കാണുകയും അതെടുക്കാതെ അമ്മയെ അറിയിക്കുന്നതുമാണ് വീഡിയോയില്‍.</p>

<p>പിന്നീട് സാനിറ്റൈസര്‍ കൊണ്ട് നോട്ട് അണുവിമുക്തമാക്കിയ ശേഷം അയല്‍വാസിയുടെ വീടിന്റെ വാതില്‍പടിക്കല്‍ വെക്കുന്നതും വീഡിയോയിലുണ്ട്. അതേസമയം വഴിയില്‍ ഉപേക്ഷിച്ച നോട്ടിനു പിന്നിലാരാണെന്നുള്ള അന്വേഷണം ആരംഭിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker