KeralaNews

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍,മൂല്യനിര്‍ണ്ണയം ജൂണ്‍ 1 മുതല്‍

തിരുവനന്തപുരം കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ജൂണ്‍ 25 വരെയും നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും.

മൂല്യനിര്‍ണയത്തിനു പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കും. കോവിഡ് സാഹചര്യം മാറിയാലേ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയൂ . അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം പിന്നീട് ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker