ശ്രീശാന്ത് കേരളാ ടീമില്‍; നയിക്കുന്നത് സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഐ.പി.എല്‍ കോഴ വിവാദത്തില്‍പെട്ട് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന മലയാളി പേസര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ശ്രീശാന്തിനെയും ഉള്‍പ്പെടുത്തി. സഞ്ജു സാംസണ്‍ ടീമിന്റെ ക്യാപ്റ്റനാകും.

ഒരിടവേളയ്ക്ക് ശേഷമാണ് സഞ്ജു കേരള ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് 21 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ്.ശ്രീശാന്ത്, എം.ഡി.നിധീഷ്, കെ.എം.ആസിഫ്, അക്ഷയ് ചന്ദ്രന്‍, പി.കെ.മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, എസ്.മിഥുന്‍, വത്സല്‍ ഗോവിന്ദ്, കെ.ജി.റോജിത്ത്, എം.പി.ശ്രീരൂപ്.