നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; 26കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 26കാരന്‍ അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹി സ്വദേശിയായ സുമിത് ജാ ആണ് അറസ്റ്റിലായത്. ഡല്‍ഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സുമിത് ജാ ഹാക്ക് ചെയ്തുവെന്നും അതില്‍ നഗ്‌നചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. കൂടാതെ യുവതിയുടെ ഫോണ്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ നിന്ന് പ്രതി പണം ആവശ്യപ്പെടുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പ്രൊഫൈല്‍ ചിത്രം എടുത്ത് മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രമാക്കിയ ശേഷമായിരുന്നു ഭീഷണിപ്പെടുത്തല്‍. മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കുകയും യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.

ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചതോടെ യുവതി ഡല്‍ഹി സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ടെലികോം സര്‍വിസ് പ്രൊവൈഡറുടെ സഹായത്തോടെ പോലീസ് പ്രതിയെ കണ്ടെത്തി. നേരത്തേയും ഇയാള്‍ സമാനകുറ്റകൃത്യത്തിന് പിടിയിലായിട്ടുണ്ടെന്നും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News