27.3 C
Kottayam
Thursday, May 9, 2024

ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് നിരീക്ഷക പദവിയിൽ നിന്ന് നീക്കി

Must read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന്​ പിന്‍വലിച്ചു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായാണ്​ കേരള കേഡര്‍ ഐ.എ.എസ്​ ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നത്. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നായിരുന്നു ഇത്​. സിറാജ് ദിനപത്രം മാനേജ്‌മെന്റ് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനു​ പിന്നാലെയാണ്​ ശ്രീറാം വെങ്കിട്ടരാമനെ കമ്മീഷൻ തിരിച്ചുവിളിച്ചത്.

ശ്രീറാം വെങ്കിട്ടരാമനൊപ്പം ആസിഫ് കെ. യൂസുഫിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ച്‌​ വിളിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പകരമായി കേരള ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജാഫര്‍ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്​മോര്‍ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നല്‍കിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ്​​ രജിസ്​റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​​ കോടതി കഴിഞ്ഞയാഴച സെഷന്‍സ്​ കോടതിയിലേക്ക് വിചാരണക്കായി മാറ്റിയ കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week