തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തനിയ്ക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഐ.എ.എസ്.ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമന്.മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികളുണ്ടാകുന്നതെന്ന് മജിസ്ട്രേറ്റ്ന് മുമ്പാകെ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്. ഉത്തരവാദിത്തമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി.
സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്ട്രേട്ട് എസ് ആര് അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ മജിസ്ട്രേട്ട് സ്വീകരിച്ചില്ല. തിങ്കളാഴ്ച കോടതിയില്‍ നല്കാന് നിര്‍ദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി എസ് ഭാസുരേന്ദ്രന് നായര്‍, ആര് പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരായത്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലിലാണ് ശ്രീറാം.