എന്റെ ബോളിങ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്: ശ്രീശാന്ത്

മുംബൈ: രഞ്ജി ട്രോഫിയിലെ ബോളിംഗ് പ്രകടനം കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ചെയ്യാനാകുമെന്നും ഒരിക്കലും പാതിവഴിയില്‍ നിര്‍ത്തിപ്പോകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു. രഞ്ജി ട്രോഫിയില്‍ നിന്ന് പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെയാണ് ശ്രീശാന്തിന്റെ പ്രതികരണം.

‘കഴിഞ്ഞ മത്സരത്തില്‍ ന്യൂബോളില്‍ എന്റെ പ്രകടനമാണിത്. എന്റെ ബോളിങ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്. നിങ്ങള്‍ എല്ലാവരോടും എനിക്ക് അതിരറ്റ ബഹുമാനവും സ്നേഹവുമുണ്ട്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കാകും. ഞാന്‍ ഒരിക്കലും പാതിവഴിയില്‍ നിര്‍ത്തിപ്പോകില്ല’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്ക്കെതിരെ മത്സരത്തിനിറങ്ങിയെങ്കിലും പിന്നാലെ, പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍, 11.5 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ സഹിതം 40 റണ്‍സ് വഴങ്ങി താരം രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍, രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് ഓവറില്‍ 57 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News