26.2 C
Kottayam
Friday, June 5, 2026

ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായി; വെളിപ്പെടുത്തല്‍ കൗണ്‍സിലിംഗിനിടെ

Must read

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി പരാതി. ചെറിയ പ്രായത്തിലാണ് ഇവര്‍ പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍. സംഭവത്തില്‍ രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കാസര്‍ഗോഡ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത സാഹചര്യങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളില്‍ പോക്സോ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ആര്‍ക്കെങ്കിലും ഇത്തരം പീഡന അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ബോധവല്‍കരണത്തിനിടെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. അകന്ന ബന്ധുക്കളും, അയല്‍വാസികളുമാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം. വിദ്യാര്‍ത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week