ഒരു സര്‍ജറിയ്ക്ക് വേണ്ടി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്, വൈകാതെ തിരിച്ച് വരാം, ഒരു ആഴ്ചയ്ത്തേക്ക് എന്നെ മിസ് ചെയ്യും; സൗഭാഗ്യ വെങ്കിടേഷ്

മലയാളികളുടെ പ്രിയ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുന്‍ സോമശേഖറും. നടി താരകല്യാണിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ 2020 ഫെബ്രുവരിയിലാണ് വിവാഹിതയാവുന്നത്. കഴിഞ്ഞ നവംബറിലാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

മകള്‍ക്ക് സുധര്‍ശന എന്ന പേരിട്ടത് മുതലിങ്ങോട്ട് എല്ലാ കാര്യങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാലിപ്പോള്‍ താന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സര്‍ജറി ഉണ്ടെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ.

ഒരു സര്‍ജറിയ്ക്ക് വേണ്ടി ജിജി ഹോസ്പിറ്റലില്‍ ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. വൈകാതെ തിരിച്ച് വരാം. ഒരു ആഴ്ചയ്ത്തേക്ക് എന്നെ മിസ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ എനിക്ക് വേണം’ എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയില്‍ സൗഭാഗ്യ പറയുന്നത്. അതേ സമയം സൗഭാഗ്യയുടെ സര്‍ജറി എന്തിനായാലും വേഗം ആരോഗ്യം വീണ്ടെടുക്കട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News