24.9 C
Kottayam
Friday, June 5, 2026

ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് റെക്കോര്‍ഡ്; നാലരവയസ്സുകാരന്‍ ആരോണ്‍ ഇനി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടും

Must read

തൃശൂര്‍: വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് കയറ്റി റെക്കോര്‍ഡുമായി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടാന്‍ തയ്യാറെടുത്ത് മലയാളി കുഞ്ഞ് ഫുട്‌ബോള്‍ പ്രതിഭ. തൃശ്ശൂര്‍ സ്വദേശിയായ നാലരവയസ്സുകാരന്‍ ആരോണ്‍ റാഫേലാണ് ആ പ്രതിഭ.

കിക്ക് ഇന്റ്‌റു 2022 എന്ന ടോണി ക്രൂസ് ഗ്ലോബല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനായി ഒരു ട്രിക് ഷോട്ട് അയച്ച് കൊടുക്കുന്നത് വഴിയാണ് ആരോണിന്റെ ഫുട്ബോള്‍ പരിശീലനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നത്. ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റുന്ന ആരോണിന്റെ ദൃശ്യങ്ങള്‍ കണ്ട അക്കാദമിയില്‍ നിന്ന് വിളിയെത്തി.

പത്താം മാസത്തില്‍ പിച്ചവച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരോണിന്റെ ഇഷ്ട തോഴനായിരുന്നു ഫുട്ബോള്‍. രണ്ടാം വയസ്സു മുതല്‍ ഫുട്ബോള്‍ ‘സ്‌കില്‍സ്’ കാഴ്ചവച്ചു തുടങ്ങി. ഫുട്‌ബോളിനോടുള്ള മകന്റെ ഇഷ്ടം മനസ്സിലാക്കിയ അദ്ദേഹം എല്ലാ ദിവസവും രാവിലെ മകന് പരിശീലനം നല്‍കാന്‍ തുടങ്ങി. നാലു വയസ്സ് തികഞ്ഞപ്പോള്‍ അക്കാദമിയില്‍ കൊണ്ടുപോയി.

ആരോണിന്റെ മികവു കണ്ടു ബോധ്യപ്പെട്ടാണ് ബംഗളൂരു എഫ്സിയുടെ സോക്കര്‍ സ്‌കൂള്‍ ആരോണിനെ പരിശീലനത്തിനു തിരഞ്ഞെടുത്തത്. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ ടോണി ക്രൂസിന്റെ ഫുട്ബോള്‍ അക്കാദമി ലോകവ്യാപകമായി ഒരു ട്രിക് ഷോട്ട് മത്സരം ഓണ്‍ലൈനായി നടത്തിയത്. അതാണ് സ്വപ്ന തുല്യമായ നേട്ടത്തിന് ആരോണിന് വഴി തുറന്നത്.

- Advertisement -

ആരോണ്‍ ടയറിനുള്ളിലേക്കു പന്തടിച്ചു കയറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ റഫായേല്‍ കൂടുതലായൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, മത്സരത്തിന്റെ ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം നേടിയത് ആരോണിന്റെ ട്രിക് ഷോട്ട്. ഒരാഴ്ച ടോണി ക്രൂസിനൊപ്പം മഡ്രിഡില്‍ പരിശീലനമായിരുന്നു സമ്മാനം. അടുത്ത മേയില്‍ പരിശീലനം ആരംഭിക്കും.

- Advertisement -

റയല്‍ മഡ്രിഡ് ആണ് ആരോണിന്റെ ഇഷ്ട ക്ലബ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇഷ്ടതാരം. ടോണി ക്രൂസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരോണിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനകം 4 കോടിയിലേറെപ്പേര്‍ ഇതു കണ്ടുകഴിഞ്ഞു. ചാലക്കുടി പോട്ട സ്വദേശിനിയും ബംഗളൂരുവില്‍ ഐടി പ്രഫഷനലുമായ മഞ്ജു ആണ് ആരോണിന്റെ അമ്മ. ബംഗളൂരുവില ഹാപ്പി വാലി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ആരോണ്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week