27.3 C
Kottayam
Thursday, May 30, 2024

ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി പ്രവാസി മലയാളിയായ മോഡല്‍; വാഫാ ഫിറോസിനെ കുറിച്ച് കൂടുതല്‍ അറിയാം

Must read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മോഡലായ പ്രവാസി മലയാളിയായ യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് വിവാഹിതയാണ്. കുടുംബം അബുദാബിയില്‍ ആണെങ്കിലും ഇവര്‍ കൂടുതലും കേരളത്തിലുണ്ടാകും. ഉന്നതരുമായി അടുത്ത ബന്ധമുണ്ടാക്കലാണ് വാഫാ ഫിറോസിന് പ്രധാന പരിപാടി. മാധ്യമ ശ്രദ്ധ നേടുന്ന ഐഎഎസുകാരേയും ഐപിഎസുകാരേയും എല്ലാം അടുത്ത സുഹൃത്തുക്കളാക്കുന്നതില്‍ മുടുക്കിയായിരിന്നു ഇവര്‍.

മൂന്നാറിലെ താരമായി തിളങ്ങിയ ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരത്ത് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി ചുമതലയേറ്റശേഷം ഫോണ്‍വഴിയാണ് വാഫ ഫിറോസുമായി സൗഹൃദത്തിലായത്. വാഫയുടെ ഭര്‍ത്താവ് ഫിറോസ് ഗള്‍ഫിലാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കൂടുതല്‍ അടുത്തതും. നല്ല സുഹൃത്തുക്കളാകുകയും ചെയ്തു. കല്ലമ്പലം സ്വദേശിയായ വാഫ മോഡലാണ്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ശ്രീറാമിനെ അടുത്ത് പരിചയപ്പെടുന്നത്. ഇത് വഫയും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ക്ലബ്ബില്‍ പോവുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വഫയുടെ അവകാശ വാദം. ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വാഫയുടെ മൊഴി. എന്നാല്‍ കാറോടിച്ചത് വാഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് നേരത്തെ പറഞ്ഞത്. അപകടമുണ്ടാക്കിയ കാര്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അമിത വേഗതയ്ക്ക് മൂന്നുതവണ കേസില്‍ കുടുങ്ങിയിട്ടുണ്ട്. വാഫാ ഫിറോസിന്റെ പേരിലാണ് ഈ ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week